കുരീപ്പുഴ ശ്രീകുമാർ
സച്ചിദാനന്ദന്‍

ഡി. വിജയമോഹന്‍

സമാന്തര കവിതാ പ്രസിദ്ധീകരണം എന്ന നിലയിൽ അല്ലെങ്കിൽ അതിനും മുകളിൽ മലയാളം ബ്ലോഗ് കവിതയുടെ വളർച്ച ഏറ്റവും ശ്രദ്ധയർഹിക്കുന്ന ഒന്നാണ്. അതിന്റെ ഏറ്റവും ഉത്തമ ഉദാഹരണം
മറ്റ് ഭാഷാകവിതകളുടെ കൊയ്തുപാടത്തെ അപേക്ഷിച്ച് നിറയെ വിതയ്ക്കുകയും കൊയ്യുകയും ചെയ്തത് മലയാളമെന്ന നമ്മുടെ കുഞ്ഞുഭാഷാ ബ്ലോഗാണ് എന്ന വസ്തുതയാണ്. കഴിഞ്ഞ വർഷം മുതൽ ഭാഷയിലെ മുഖ്യധാര പ്രസിദ്ധീകരണങ്ങളിൽ ബ്ലോഗെഴുത്തിന്റെ കവിതക്കൂട്ടങ്ങളെ പരാമർശിക്കുകയോ ,കവിതകൾ പ്രസിദ്ധീകരിക്കുകയോ ഉണ്ടായി ഇതിനർത്ഥം നമ്മുടെ ആഴ്ച പതിപ്പുകളിൽ കാണാറുള്ള പേജ് ഡിസൈനർമാർ തിരഞ്ഞെടുക്കുന്ന കവിതകൾ അല്ല ബ്ലോഗിൽ നിന്നും ആഴ്ചപതിപ്പുകളിലേക്ക് കടന്ന് പോയത്. പകരം അവ മികച്ച കവിതകൾ തന്നെയായിരുന്നു . അതിനാൽ ഇനി ഇതിന്റെ സ്വീകാര്യത വർദ്ധിച്ചേ വരുകയുള്ളു
ബ്ലോഗിൽ കവിതാവാസനയുള്ള എഴുത്തുകാർ നിരന്തരം രചനകളെ തന്റെ വായനക്കാരുമായ് കൈമാറ്റം ചെയ്യുവാനും അതിന്റെ മറുമൊഴികൾ കേൾക്കാനും സുസാദ്ധ്യമാണ് അതിനാൽ തന്നെ പണ്ടെങ്ങും കേട്ടുകേൾവി പോലുമില്ലാത്ത തരത്തിൽ കവിതാരംഗം വിപുലപ്പെടുകയാണ് നെറ്റിൽ കവികളും കവിത വായനക്കാരും വിമർശകരും നല്ലരീതിയിൽ തന്നെ രംഗപ്രവേശം ചെയ്തിരിക്കുന്നു. തന്റെ രചനകൾക്ക് കിട്ടുന്ന സത്യസന്ധമായ അഭിപ്രായത്തിനനുസരിച്ച് രചനാരീതിയിൽ സംഭവിക്കുന്ന ചെറുമാറ്റങ്ങളെ വരെ കവികൾക്കും വായനക്കാർക്കും ഇവിടെ തുറന്ന് ചർച്ച ചെയ്യുവാൻ സാധിക്കുന്നു .വായനക്കാരന്റെ പ്രതികരണം തന്റെ രചനാബലത്തിന്റെ മാറ്റ് പരിശോധിക്കുവാൻ കവികൾക്ക് പ്രചോദനവും ആണ്.
ബ്ലോഗ് കവിതയിലെ മറ്റൊരു ശ്രദ്ധേയമായ കാര്യം ഇവിടെ മിക്ക കവികളും മറ്റു സഹ കവികളുടെ കവിതകൾക്ക് നിരൂപണവും നിർവ്വഹിക്കുന്നുണ്ട് എന്നതാണ് . ഒരു പക്ഷേ മുഖ്യ ധാര എഴുത്തിൽ ഇത്തരം ഒരു വിപ്ലവം സ്വപ്നം കാണാൻ സാധിക്കുമെന്നു തോന്നുന്നില്ല.പരമ്പരാഗത നിരൂപക പ്രതിഭകൾക്ക് മാത്രം ഇടം കിട്ടിയിരുന്ന ആ രംഗത്ത് അതുകൊണ്ട് തന്നെ മിക്കവാറും വിരലിലെണ്ണാവുന്ന കവികൾക്കേ നിരൂപണത്തിന് സാഹചര്യം ലഭിച്ചിരുന്നുള്ളു . ബ്ലോഗിൽ എഴുതുകയും നിരൂപണം ചെയ്യുകയും ചെയ്യുന്നതിൽ അധികവും പുതുതലമുറക്കാരും പ്രവാസികളുമാണ് എന്നത്തെയും പോലെ മലയാള ഭാഷയ്ക്ക് ഏറ്റവും അധികം എഴുത്തുകാരെ നൽകുന്നത് പ്രവാസമാണ് . ഇനി അതിന് പുതിയൊരു ഭാഷ്യം കൂടിവരുന്നു മലയാളഭാഷയിൽ ഏറ്റവും അധികം എഴുത്തുകാരെ സൃഷ്ടിക്കുന്നത് പ്രവാസവും അത് പരിപോഷിപ്പിക്കുന്ന ബ്ലോഗുകളുമായിരിക്കും.
ഈയൊരു വിശേഷസന്ധിയിൽ മറ്റൊന്നു കൂടി സൂചിപ്പിക്കട്ടെ മലയാളത്തിലെ നല്ല എഴുത്തുകാരിൽ ഏറിയ പങ്കും ഡൽഹി നിവാസികളായിരുന്നു . ഒ.വി വിജയൻ. മുകുന്ദൻ,സക്കറിയ,എം.പി നാരായണപിള്ള.സച്ചിദാനന്ദൻ,ആനന്ദ്,വി.കെ.എൻ,
ജോസഫ് ഇടമറുക്,അകവൂർ നാരായണൻ, ഓംചേരി എൻ എൻ പിള്ള വി കെ മാധവൻ കുട്ടി ,എന്നിങ്ങനെ എല്ലാരംഗത്തുമുള്ള എഴുത്തുകാർ ദൽഹി കേരളാക്ലബിന്റെ ചർച്ചാവേദിയുടെ വെള്ളിയാഴ്ച അംഗങ്ങളായിരുന്നു. അത്തരം ചർച്ചകൾ തുറന്നു കൊടുത്ത വിശാലമായ ഒരു ക്യാൻ വാസിൽ നമ്മുടെ ഭാഷയ്ക്ക് നിരവധി നല്ല കൃതികളെ ലഭിച്ചു.
ഇപ്പോഴും ദൽഹിയിൽ എഴുത്തിന്റെ രംഗത്ത് ഒട്ടും പിന്നിലല്ല പ്രവാസികളുടെ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കപെടുന്നതിൽ ദൽഹിതന്നെ മുന്നിട്ടുനിൽക്കുന്നു. അതിന്റെ മുഖ്യകാരണം നിരന്തര ചർച്ചകളും അവ നൽകുന്ന പ്രോത്സാഹനങ്ങളൂം ആണ്.
ഈയൊരു കാര്യം സൂചിപ്പിച്ചത് ഈ മണ്ണിൽ എഴുത്തുകർക്ക് കിട്ടുന്ന സ്വീകാര്യത സൂചിപ്പിക്കുവാനാണ് ഇനി ഇത്തരം ചർച്ചകൾ തീർച്ചയായും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലിരിക്കുന്ന പ്രതിഭാശാലികളായ എഴുത്തുകാർ ബ്ലോഗ് എന്ന മാദ്ധ്യമം വഴിവളരെ വിപുലമായ് നടത്തും.
ഇന്ദ്രപ്രസ്ഥം കവിതാ ബ്ലോഗിന്റെ ആരംഭത്തിൽ തന്നെ അതിന്റെ സംഘാടകരുടെ ആശയങ്ങളിൽ ഒന്നായിരുന്നു ബ്ലോഗിൽ ലഭിക്കുന്ന നല്ല കവിതകളെ ഒരുമിച്ച് കൂട്ടി പുസ്തകം പ്രസിദ്ധീകരിക്കുക എന്നത്. അതിന്റെ മുഖ്യകാരണം എഴുതുന്ന കവികളിൽ പലർക്കും സ്വന്തമായി അച്ചടിക്കാനും എല്ലായിടത്തും എത്തിക്കാനും അതിന്റെ മറ്റു സാമ്പത്തിക വിജയങ്ങൾക്കും അത്ര ആയസം ആയിരിക്കില്ല എന്ന തിരിച്ചറിവാണ് . ഇന്ദ്രപ്രസ്ഥം കഥകൾ എന്ന പേരിൽ ഒരു കഥാപുസ്തകം പ്രസിദ്ധീകരിച്ചിരുന്നു. സാമ്പത്തിക നഷ്ടം വരാത്ത തരത്തിൽ ഒരു കവിതാ പുസ്തകവും മുന്നേ പ്രസിദ്ധീകരിച്ചിരുന്നു.
ഇങ്ങനെ പല സംരഭങ്ങളും കാണുവാനും അതിൽ ഭാഗഭാക്കാകുവാനും സാധിച്ചതിന്റെ ആത്മവിശ്വാസത്തിൽ നിന്നും ആണ് ഇത്തരം ഒരു പരിശ്രമം നടത്തുന്നത് .ബ്ലോഗിലെ നല്ല കവിതകൾ എല്ലാം ചേർത്ത് ഒരു പുസ്തകം പ്രസിദ്ധീകരിക്കുന്നുണ്ട് അതിനു മുന്നോടിയായ് ബ്ലോഗ് കവികൾക്ക് പ്രോത്സാഹനം എന്ന നിലയിൽ പ്രഥമ ബ്ലോഗ് കവിതാ പുരസ്കാരത്തിന്
ഒരുങ്ങുന്നത് ഇത് എല്ലാവർഷവും തുടർന്ന് പോകണം എന്നാണ് ആഗ്രഹിക്കുന്നത്
ബ്ലോഗ് കവികളുടെ എല്ലാ പരിമിതികളും ഇതിന്റെ സംഘാടകർ എന്ന നിലയിൽ ബോദ്ധ്യമുണ്ട് അതിനാൽ ഇതിന്റെ വിജയത്തിന് എന്റെ മാന്യ സുഹൃത്തുക്കൾ എല്ലാവരും വേണ്ട സഹായം നൽകണം എന്ന് അഭ്യർത്ഥിക്കുന്നു
ഇത്രയും നാൾ ഇതിന് പ്രോത്സാഹനം നൽകിയ പ്രോത്സാഹനഗ്രൂപ്പിനെ ഒന്നു പരിചയപ്പെടുത്താം . മലയാളത്തിന്റെ പ്രിയ കവി സച്ചിദാനന്ദൻ , ബ്ലോഗ് പുരസ്കാരം എന്ന ആശയത്തിന് എല്ലാവിധ പിന്തുണയുമറിയിച്ച് ആദ്യ മെയിൽ അയക്കുകയും ബ്ലോഗിലെ എല്ലാ മാറ്റങ്ങളെയും നിരന്തരം ശ്രദ്ധിക്കുകയും നിർദ്ദേശങ്ങൾ നൽകുകയും ചെയ്ത കുരീപ്പുഴ ശ്രീകുമാർ, എന്തിനും നമ്മളുണ്ട് എന്ന് സധൈര്യം പ്രോത്സാഹിപ്പിക്കുന്ന ടി.പി അനിൽകുമാർ , പത്രപ്രവർത്തക സുഹൃത്തുക്കൾ…
പിന്നെ നാടൊട്ടുക്ക് അത്രയൊന്നും അറിയില്ല എങ്കിലും നമുക്കോരോരുത്തർക്കും ഇവരാണ് കവിതയെ ഉള്ളേറ്റുന്നത് എന്ന് സ്വയം തോന്നിപ്പോകുന്ന ചിലരുണ്ടല്ലോ അങ്ങനെ ദൽഹിയിലുമുണ്ട്. അതിലൊന്ന് കൊട്ടാരത്തിൽ നരേന്ദ്രൻ എന്ന പ്രിയ സുഹൃത്താണ് കള്ളും കവിതയും തമ്മിൽ വേർതിരിച്ചറിയാത്തവണ്ണം ഇഴുകിച്ചേർന്നുപോയ്. അയ്യപ്പൻ കള്ളിൽ മുങ്ങിയാലും കവിതയുമായ് പൊങ്ങാറുണ്ട്. നരേന്ദ്രേട്ടൻ കവിതയും കള്ളും കലർത്തികളഞ്ഞു
മറ്റൊരാൾ എഴുപതിന്റെ അവസാനം മുതൽ ഏകാംക കവിത പ്രസിദ്ധീകരണം നടത്തിപോരുന്ന രാധകൃഷണൻ തഴക്കരയാണ്. സ്വന്തം നേതൃത്വത്തിൽ ഇപ്പോഴും നിരന്തരം കവിതാചർച്ചകളും കാവ്യാലാപന സദസുകളും നടത്തിപോരുന്നു .കവിതയ്ക്കുവേണ്ടി പ്രോത്സാഹനം നൽകി അലയുന്നതിൽ ഒരു മടുപ്പുമില്ലാതെ ദൽഹിലൊഴികെ പ്രസിദ്ധിയും ഇല്ലാത്ത രാധകൃഷ്ണൻ തഴക്കര. അദ്ദേഹം മുൻ കൈയെടുത്ത് പ്രസിദ്ധീകരിക്കുന്ന ലിറ്റിൽ മാഗസിൻ ‘താനം
ഇങ്ങനെ പലരുടെയും പ്രോത്സാഹനവും സഹകരണവുമാണ് പുസ്തക പ്രസിദ്ധീകരണവും പുരസ്കാര നിർണ്ണയം എന്നീ രണ്ട് ചുമതലകളിലേക്ക് കാലെടുത്ത് വയ്ക്കാൻ പ്രേരിപ്പിക്കുന്ന ഘടകം
പുരസ്കാര നിർണ്ണയ സമിതിയിൽ കവികളായ സച്ചിദാനന്ദൻ , കുരീപ്പുഴ ശ്രീകുമാർ, ഡി.വിജയമോഹൻ എന്നിവരാണ്.ഉള്ളത്
ഏറ്റവും നല്ല കവിതകൾ കണ്ടെത്തി തരുന്നതിനായ് നെറ്റിലെ ശ്രദ്ധിക്കപ്പെട്ട മെയിൽ വിലാസങ്ങളിൽ ഒക്കെ മെയിൽ ചെയ്തിട്ടുണ്ട്.ചിലരോട് സംസാരിക്കുകയും ചെയ്തിരുന്നു നൂറോളം രചനകൾ ഇതിനകം ലഭിച്ചു എന്നതു സന്തോഷപ്രദമാണ്
ഇനിയും ആരെയെങ്കിലും വിട്ടു പോയിട്ടുണ്ടെങ്കിൽ ക്ഷമിക്കുക ഇതൊരറിയിപ്പായ് സ്വീകരിച്ച്
10 ദിവസങ്ങൾക്കകം കവിതകൾ അയച്ചു തരണം എന്ന് സ്നേഹത്തോടെ അറിയിക്കുന്നു
സംഘാടക സമിതിക്ക് വേണ്ടി
സംവിദാനന്ദ് samvidanand@gmail.com
.
ശ്രമങ്ങള്‍ക്ക് വിജയം ആശംസിക്കുന്നു.
ReplyDeleteകവിത എങ്ങനെയണ് സമര്‍പ്പിക്കേണ്ടതെന്ന് പറയുമോ?
ബ്ലോഗിന്റെ ലിങ്ക് ഇ-മെയിലായി അയച്ചാല്‍ മതിയോ?
അതോ... മറ്റേതെങ്കിലും മര്‍ഗ്ഗം..?
പി. ശിവപ്രസാദ്/മൈനാഗന്‍
http://charukesi-charukesi.blogspot.com
കവിത അയക്കേണ്ടതിനായ് രണ്ട് ഈ മെയിൽ വിലാസങ്ങൾ ഉണ്ട് bbhattan@gmail.com , samvidanand@gmail.com
ReplyDeleteഇവയിൽ അയക്കാം അല്ലെങ്കിൽ അതിന്റെ ലിങ്ക് പോസ്റ്റിയാലും മതി
helo...... ethram karyagal post cheyumbol date vakkanamennu eniyum ariyillannundo samvidanandinu?
ReplyDeleteനല്ല ഒരു സംരഭമാകട്ടെ!
ReplyDeletehttp://joicesamuel.blogspot.com/
ReplyDeleteanoop date mukalil unT 19/1/2008 ennu
ReplyDeleteബ്ലോഗ് എന്ന മാദ്ധ്യത്തിന്റെ അന്തസത്ത കളഞ്ഞുകുളിച്ചല്ലോ? സച്ചിദാനന്ദന്‍ മുതല്‍പ്പേര്‍ സെലിബ്രിറ്റികളുമായി എത്ര ദൂരം ബ്ലോഗ് കവിത മുന്നോട്ട് പോകും? അവരുടെ ശീലങ്ങളും വീക്ഷണങ്ങളും താല്‍പ്പര്യങ്ങളും ബ്ലോഗിനെ ബാധിക്കില്ലെ? ഇവരൊക്കെ ഒരുകാലത്ത് എസ്റ്റാബ്ലിഷ്മെന്റിനെ എതിര്‍ത്ത് മറ്റൊരു എസ്റ്റാബ്ലിഷ്മെന്റായത് പോലെ ബ്ലോഗുകവിതയും ആയിത്ത്തീരട്ടെ എന്നാശംസിക്കാം. എന്താ?
ReplyDeleteഅശോക് കർത്താ ഒരു കാര്യത്തിനെ പല കോണിലൂടെ വീക്ഷിക്കാം ഇവിടെ ഞങ്ങൾ ചെയ്യാൻ ഉദ്ദേശിക്കുന്നത് സച്ചിദാനന്ദനെ കൊണ്ട് കവിത എഴുതിക്കാനല്ല. പകരം ബ്ലോഗ് എന്ന മാദ്ധ്യമത്തിൽ എഴുതുന്ന പ്രതിഭകൾക്ക് നല്ലൊരു പ്രോത്സാഹനം എന്ന നിലയിൽ ഒരു പരിപാടി സംഘടിപ്പിക്കുകയാണ് . അതിൽ കവിത വേദിയിൽ ഇന്റർ നെറ്റിന്റെ സാദ്ധ്യതകളെ തിരിച്ചറിയുന്നവരും കവിത തിരിച്ചറിയുന്നവരും ആയ ബ്ലോഗിന്റെ പരിധിക്ക് പുറത്ത് നിന്നുള്ളവരെ നിർണ്ണയത്തിനായ് തിരഞ്ഞെടുത്തു ഇവരെ ഒട്ടു സെലിബ്രേറ്റിയായി കരുതിയിട്ടുമില്ല അങ്ങനെ കരുതുന്നവരുണ്ടാവാം അവർക്ക് അതിനു മതിയായ കാരണങ്ങളുമുണ്ടാവാം ബ്ലോഗ് കവിതയിൽ ഒരു പുരസ്കാരം ലഭിച്ചാൽ നശിക്കുന്നതാണ് ഇതിന്റെ അന്തസത്തയെങ്കിൽ ഇതെന്തിനാ മാഷേ ഇത്ര സത്ത
ReplyDeleteഹഹഹ നല്ല മറുപടി നാരായം.
ReplyDeleteപറഞ്ഞിട്ടു കാര്യമില്ല, ഇതൊരു പൊതുസ്വഭാവമാ.
This comment has been removed by the author.
ReplyDelete2008 ?? dear samvidhanand, nigal post cheytha date aanu 19-01-09 . engane oru competetion sakhadippikkumbol eathu date muthal eathu date vate aanu ennathu vyakthamayi eazhuthanam. Veruthe 10 divasathinakam ennokke paranjal engana mashe?
ReplyDeletePnne ashok kartha paranjapole , ee സെലിബ്രേറ്റിkale ozhivakkikkode?. Oru publicity ennathu sari thanne. Ennal evarude edapedalukal blog ennathinte yadhardha aasayathe aanu matti marikkuka.
Nigal oru open poll nadathukayanekkil enkil ethilum nallareethiyil ulla judgement kittum.Janagalude blogger marude abhiprayathinalle munganana kodukkende?. allathe verum 3 perude kazhchappadukal theerumanikkunnathano blog kavitha-2008 ? ee pazhakiya chinthareethikal blogilum thudarano?
അനുപ് അമ്പലപുഴയുടെ പഴഞ്ചൻ മനസ്സാണ് സച്ചിദാനന്ദനെയും കുരീപ്പുഴയെയും ഒക്കെ സെലിബ്രെറ്റിയായ് കണക്കാക്കുന്നത്,സെലിബ്രേറ്റി എന്ന വാക്കിനെ ഒരു കവിക്കു മേൽ ഉപയോഗിക്കുന്നതിനും മാത്രമുള്ള വിവരം ആർക്കും ഭൂഷണമല്ല, ഞങ്ങളെ സംബന്ധിച്ച് ഇവിടെ നടത്തുന്നത് കവിതകളുടെ തിരഞ്ഞെടുപ്പ് ആണ് മിക്കവാറും നല്ല കവികളെതന്നെയാണ് ഇതിന്റെ അന്തിമ ലിസ്റ്റിലേക്ക് എടുക്കുന്നത് അതാരൊക്കെ എന്നു കൃത്യമായും പ്രസിദ്ധീകരിക്കും പിന്നെ ഇവിടെ ഇതിനു മുൻപേ പല അവാർഡുകൾ കൊടുത്തിരുന്നു അതിലൊക്കെ ആരു നിശ്ചയിക്കുന്നെന്നോ എങ്ങനെ നിശ്ചയിക്കുന്നെന്നോ ഒരു വിവരവും ഇല്ലാതെയിരിക്കെ ഒരു വ്യക്തതയ്ക്കു വേണ്ടിയാണ് ഇത്തരം സമിതിയെ നിർണ്ണയിച്ചത് മറ്റൊരു കാര്യം ബ്ലോഗിൽ കമന്റും വോട്ടും കിട്ടുന്നത് നല്ലതിനു മാത്രമാണ് എന്ന വിശ്വാസം താങ്കൾക്ക് ഉള്ളതിനെ തുറന്നു സമ്മതിക്കുന്നു അതിനാൽ ഒന്നു ഈ ലിങ്കിൽ പോയി നോക്കുക ഒരു ഓപ്പൺ പോളാണിത് http://www.puzha.com/puzha/thorappan/story.php?id=3527 തൊരപ്പനിൽ ഏറ്റവും അധികം വോട്ട് നേടിയ കവിതയാണ്. അതിനു താഴെയുള്ള കവിതകളും നോക്കുക അത് പോലെ പലതും ചൂണ്ടിക്കാണിക്കാനുണ്ട് പക്ഷേ വെറുതെ പലരുടെയും ശത്രുത വരുത്തണ്ട എന്നു കരുതി കാര്യത്തിലേക്ക് വരാം ഒരു തരത്തിലും അർത്ഥം കൊണ്ടോ ആശയം കൊണ്ടോ കവിതയിൽ കലഹമോ കലാപമോ കാഹളമോ വരുത്താതെ മറ്റു പലതും കൊണ്ട് കമന്റും വോട്ടും നേടിയ നൂറ് കണക്കിന് കവിതകൾ ഭൂലോകത്തുണ്ട് അതേ സമയത്ത് തന്നെ മനോജ് കാട്ടമ്പള്ളി , പി.എൻ ഗോപീകൃഷ്ണൻ , വിശാഖ് ശങ്കർ, ലതീഷ് മോഹൻ, ലാപുട , ഉമ്പാച്ചി, ദ്രൌപദി,നസീർ കടിക്കാട്,പ്രമോദ് കെ എം സനാതനൻ പരാജിതൻ,തുടങ്ങി നന്നായികവിതയെഴുതുന്ന എത്രയോപേർ ബ്ലോഗകത്തുണ്ട്.കമന്റു ഭരണി ഒട്ടും പ്രസന്നമല്ലാത്ത ഇവരിൽ പലർക്കും പറയത്തക്ക ബന്ധുബലവും ബ്ലോഗകത്തില്ല.പലരുടെയും ബ്ലോഗിൽ നൂറ് പേർ പോലും സന്ദർശിച്ചിട്ടില്ല. ഇതിനെയൊക്കെ മറികടക്കാൻ തന്നെയാണ് ഇങ്ങനെ ഒരു സമിതിയെ നിർണ്ണയിച്ചത് ഇതിലാർക്കെങ്കിലും അപാകത തോന്നുന്നുണ്ടെങ്കിൽ അവരീമത്സരത്തോട് സഹകരിക്കാതിരിക്കുക.അനൂപിന്റെയും കർത്തയുടെയും നിഗമനങ്ങളെ പൂർണ്ണബഹുമാനത്തോടെ തന്നെ സ്വാഗതം ചെയ്യുന്നു . ഇനി ഇത്തരം കമന്റുകൾക്ക് മറുപടി ഈബ്ലോഗിൽ പ്രസിദ്ധീകരിക്കുന്നതല്ല.സ്നേഹത്തോടെ സംവിദാനന്ദ്
ReplyDeleteപ്രീയ സംവിധാനന്ദ്,
ReplyDeleteരാവണപ്രഭു എന്ന സിനിമയില്‍ മോഹന്ലാല്‍ പറയുന്ന ഒരു ഡയലോഗ് ഉണ്ട്.
"നിന്നെയും നിന്റെ കുടുംബത്തേയും ചികിത്സിക്കാന്‍ ആണു ഈ ഹോസ്പിറ്റല്‍ തുടങ്ങിയത് എന്ന്‍ അറിഞ്ഞില്ല".
എന്നത് ഇപ്പോള്‍ ഓര്‍ത്തുപോകുന്നു. നിങ്ങളുടെ ഒരു ഇട്ടാവട്ടത്തില്‍ നിന്നും ഒരുത്തനെ തിരഞ്ഞെടുക്കാന്‍
ആണു ഇത് നടത്തുന്നത് എന്ന്‍ അറിഞ്ഞില്ല. വിമര്‍ശനങ്ങളെ സഹിഷ്ണുതയൊടെ കേള്‍ക്കാന്‍ പോലും ഉള്ള
മനസ്സ് ഇല്ലാത്ത നിങ്ങളോടു ഇതിനെ പറ്റി സംസാരിച്ച് സമയം കളയുന്നതില്‍ ഒരു കര്യവുമില്ല.
സ്തുതിപാടകരേയും, ഏറാന്മൂളികളെയും കൊണ്ട് നിറഞ്ഞിരിക്കുന്ന നിങ്ങളുടെ ബ്ലോഗില്‍ അഭിമാനമുള്ളവര്‍ക്ക്
നിലനില്‍ക്കാനാവില്ല എന്ന സത്യം ഞാന്‍ മനസ്സിലാക്കുന്നു. തിരഞ്ഞെടുക്കുന്ന യുവപ്രതിഭയെ ഒന്നു
പരിചയപ്പെടുത്തണേ അനുജാ... ആശാസകള്‍!
രണ്ടുപേര്‍ പറയുന്നതിലും കര്യമുണ്ടെന്നാ എനിക്കു തോന്നണേ. ഏതയാലും തുടങ്ങി വച്ച നിലക്കു മുന്നോട്ട് പോവട്ടെ അല്ലേ?
ReplyDeleteപ്രിയ നാരായം, സച്ചിദാനന്ദൻ മുതൽ പേരുടെ കവിതയല്ല, ഇന്റെർനെറ്റ് കവിത. അല്ലെങ്കിൽ എഴുത്തച്ഛന്റെ കവിതമാത്രം മതിയായിരുന്നല്ലോ. ഓരോ കവിതയ്ക്കും അതിന്റെ ആരൂഡങ്ങൾ ഉണ്ട്. സച്ചിദാനന്ദനൊക്കെ ഇടപെട്ടാൽ ബ്ലോഗ് കവിത കിട്ടില്ല. ബ്ലോഗിൽ അച്ചടിക്കുന്ന കവിത കിട്ടും. രണ്ടും കവിതയുടെ രണ്ട് വ്യത്യസ്ഥമാദ്ധ്യമങ്ങളാണു.
ReplyDelete