Monday, January 19, 2009

പ്രഥമ ബ്ലോഗ് കവിത പുരസ്കാരം

പുരസ്കാര നിർണ്ണയ സമിതി അംഗങ്ങൾ
കുരീപ്പുഴ ശ്രീകുമാർ

സച്ചിദാനന്ദന്‍

ഡി. വിജയമോഹന്‍

സമാന്തര കവിതാ പ്രസിദ്ധീകരണം എന്ന നിലയിൽ അല്ലെങ്കിൽ അതിനും മുകളിൽ മലയാളം ബ്ലോഗ് കവിതയുടെ വളർച്ച ഏറ്റവും ശ്രദ്ധയർഹിക്കുന്ന ഒന്നാണ്. അതിന്റെ ഏറ്റവും ഉത്തമ ഉദാഹരണം
മറ്റ് ഭാഷാകവിതകളുടെ കൊയ്തുപാടത്തെ അപേക്ഷിച്ച് നിറയെ വിതയ്ക്കുകയും കൊയ്യുകയും ചെയ്തത് മലയാളമെന്ന നമ്മുടെ കുഞ്ഞുഭാഷാ ബ്ലോഗാണ് എന്ന വസ്തുതയാണ്. കഴിഞ്ഞ വർഷം മുതൽ ഭാഷയിലെ മുഖ്യധാര പ്രസിദ്ധീകരണങ്ങളിൽ ബ്ലോഗെഴുത്തിന്റെ കവിതക്കൂട്ടങ്ങളെ പരാമർശിക്കുകയോ ,കവിതകൾ പ്രസിദ്ധീകരിക്കുകയോ ഉണ്ടായി ഇതിനർത്ഥം നമ്മുടെ ആഴ്ച പതിപ്പുകളിൽ കാണാറുള്ള പേജ് ഡിസൈനർമാർ തിരഞ്ഞെടുക്കുന്ന കവിതകൾ അല്ല ബ്ലോഗിൽ നിന്നും ആഴ്ചപതിപ്പുകളിലേക്ക് കടന്ന് പോയത്. പകരം അവ മികച്ച കവിതകൾ തന്നെയായിരുന്നു . അതിനാൽ ഇനി ഇതിന്റെ സ്വീകാര്യത വർദ്ധിച്ചേ വരുകയുള്ളു
ബ്ലോഗിൽ കവിതാവാസനയുള്ള എഴുത്തുകാർ നിരന്തരം രചനകളെ തന്റെ വായനക്കാരുമായ് കൈമാറ്റം ചെയ്യുവാനും അതിന്റെ മറുമൊഴികൾ കേൾക്കാനും സുസാദ്ധ്യമാണ് അതിനാൽ തന്നെ പണ്ടെങ്ങും കേട്ടുകേൾവി പോലുമില്ലാത്ത തരത്തിൽ കവിതാരംഗം വിപുലപ്പെടുകയാണ് നെറ്റിൽ കവികളും കവിത വായനക്കാരും വിമർശകരും നല്ലരീതിയിൽ തന്നെ രംഗപ്രവേശം ചെയ്തിരിക്കുന്നു. തന്റെ രചനകൾക്ക് കിട്ടുന്ന സത്യസന്ധമായ അഭിപ്രായത്തിനനുസരിച്ച് രചനാരീതിയിൽ സംഭവിക്കുന്ന ചെറുമാറ്റങ്ങളെ വരെ കവികൾക്കും വായനക്കാർക്കും ഇവിടെ തുറന്ന് ചർച്ച ചെയ്യുവാൻ സാധിക്കുന്നു .വായനക്കാരന്റെ പ്രതികരണം തന്റെ രചനാബലത്തിന്റെ മാറ്റ് പരിശോധിക്കുവാൻ കവികൾക്ക് പ്രചോദനവും ആണ്.
ബ്ലോഗ് കവിതയിലെ മറ്റൊരു ശ്രദ്ധേയമായ കാര്യം ഇവിടെ മിക്ക കവികളും മറ്റു സഹ കവികളുടെ കവിതകൾക്ക് നിരൂപണവും നിർവ്വഹിക്കുന്നുണ്ട് എന്നതാണ് . ഒരു പക്ഷേ മുഖ്യ ധാര എഴുത്തിൽ ഇത്തരം ഒരു വിപ്ലവം സ്വപ്നം കാണാൻ സാധിക്കുമെന്നു തോന്നുന്നില്ല.പരമ്പരാഗത നിരൂപക പ്രതിഭകൾക്ക് മാത്രം ഇടം കിട്ടിയിരുന്ന ആ രംഗത്ത് അതുകൊണ്ട് തന്നെ മിക്കവാറും വിരലിലെണ്ണാവുന്ന കവികൾക്കേ നിരൂപണത്തിന് സാഹചര്യം ലഭിച്ചിരുന്നുള്ളു . ബ്ലോഗിൽ എഴുതുകയും നിരൂപണം ചെയ്യുകയും ചെയ്യുന്നതിൽ അധികവും പുതുതലമുറക്കാരും പ്രവാസികളുമാണ് എന്നത്തെയും പോലെ മലയാള ഭാഷയ്ക്ക് ഏറ്റവും അധികം എഴുത്തുകാരെ നൽകുന്നത് പ്രവാസമാണ് . ഇനി അതിന് പുതിയൊരു ഭാഷ്യം കൂടിവരുന്നു മലയാളഭാഷയിൽ ഏറ്റവും അധികം എഴുത്തുകാരെ സൃഷ്ടിക്കുന്നത് പ്രവാസവും അത് പരിപോഷിപ്പിക്കുന്ന ബ്ലോഗുകളുമായിരിക്കും.
ഈയൊരു വിശേഷസന്ധിയിൽ മറ്റൊന്നു കൂടി സൂചിപ്പിക്കട്ടെ മലയാളത്തിലെ നല്ല എഴുത്തുകാരിൽ ഏറിയ പങ്കും ഡൽഹി നിവാസികളായിരുന്നു . ഒ.വി വിജയൻ. മുകുന്ദൻ,സക്കറിയ,എം.പി നാരായണപിള്ള.സച്ചിദാനന്ദൻ,ആനന്ദ്,വി.കെ.എൻ,
ജോസഫ് ഇടമറുക്,അകവൂർ നാരായണൻ, ഓംചേരി എൻ എൻ പിള്ള വി കെ മാധവൻ കുട്ടി ,എന്നിങ്ങനെ എല്ലാരംഗത്തുമുള്ള എഴുത്തുകാർ ദൽഹി കേരളാക്ലബിന്റെ ചർച്ചാവേദിയുടെ വെള്ളിയാഴ്ച അംഗങ്ങളായിരുന്നു. അത്തരം ചർച്ചകൾ തുറന്നു കൊടുത്ത വിശാലമായ ഒരു ക്യാൻ വാസിൽ നമ്മുടെ ഭാഷയ്ക്ക് നിരവധി നല്ല കൃതികളെ ലഭിച്ചു.
ഇപ്പോഴും ദൽഹിയിൽ എഴുത്തിന്റെ രംഗത്ത് ഒട്ടും പിന്നിലല്ല പ്രവാസികളുടെ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കപെടുന്നതിൽ ദൽഹിതന്നെ മുന്നിട്ടുനിൽക്കുന്നു. അതിന്റെ മുഖ്യകാരണം നിരന്തര ചർച്ചകളും അവ നൽകുന്ന പ്രോത്സാഹനങ്ങളൂം ആണ്.
ഈയൊരു കാര്യം സൂചിപ്പിച്ചത് ഈ മണ്ണിൽ എഴുത്തുകർക്ക് കിട്ടുന്ന സ്വീകാര്യത സൂചിപ്പിക്കുവാനാണ് ഇനി ഇത്തരം ചർച്ചകൾ തീർച്ചയായും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലിരിക്കുന്ന പ്രതിഭാശാലികളായ എഴുത്തുകാർ ബ്ലോഗ് എന്ന മാദ്ധ്യമം വഴിവളരെ വിപുലമായ് നടത്തും.
ഇന്ദ്രപ്രസ്ഥം കവിതാ ബ്ലോഗിന്റെ ആരംഭത്തിൽ തന്നെ അതിന്റെ സംഘാടകരുടെ ആശയങ്ങളിൽ ഒന്നായിരുന്നു ബ്ലോഗിൽ ലഭിക്കുന്ന നല്ല കവിതകളെ ഒരുമിച്ച് കൂട്ടി പുസ്തകം പ്രസിദ്ധീകരിക്കുക എന്നത്. അതിന്റെ മുഖ്യകാരണം എഴുതുന്ന കവികളിൽ പലർക്കും സ്വന്തമായി അച്ചടിക്കാനും എല്ലായിടത്തും എത്തിക്കാനും അതിന്റെ മറ്റു സാമ്പത്തിക വിജയങ്ങൾക്കും അത്ര ആയസം ആയിരിക്കില്ല എന്ന തിരിച്ചറിവാണ് . ഇന്ദ്രപ്രസ്ഥം കഥകൾ എന്ന പേരിൽ ഒരു കഥാപുസ്തകം പ്രസിദ്ധീകരിച്ചിരുന്നു. സാമ്പത്തിക നഷ്ടം വരാത്ത തരത്തിൽ ഒരു കവിതാ പുസ്തകവും മുന്നേ പ്രസിദ്ധീകരിച്ചിരുന്നു.
ഇങ്ങനെ പല സംരഭങ്ങളും കാണുവാനും അതിൽ ഭാഗഭാക്കാകുവാനും സാധിച്ചതിന്റെ ആത്മവിശ്വാസത്തിൽ നിന്നും ആണ് ഇത്തരം ഒരു പരിശ്രമം നടത്തുന്നത് .ബ്ലോഗിലെ നല്ല കവിതകൾ എല്ലാം ചേർത്ത് ഒരു പുസ്തകം പ്രസിദ്ധീകരിക്കുന്നുണ്ട് അതിനു മുന്നോടിയായ് ബ്ലോഗ് കവികൾക്ക് പ്രോത്സാഹനം എന്ന നിലയിൽ പ്രഥമ ബ്ലോഗ് കവിതാ പുരസ്കാരത്തിന്
ഒരുങ്ങുന്നത് ഇത് എല്ലാവർഷവും തുടർന്ന് പോകണം എന്നാണ് ആഗ്രഹിക്കുന്നത്
ബ്ലോഗ് കവികളുടെ എല്ലാ പരിമിതികളും ഇതിന്റെ സംഘാടകർ എന്ന നിലയിൽ ബോദ്ധ്യമുണ്ട് അതിനാൽ ഇതിന്റെ വിജയത്തിന് എന്റെ മാന്യ സുഹൃത്തുക്കൾ എല്ലാവരും വേണ്ട സഹായം നൽകണം എന്ന് അഭ്യർത്ഥിക്കുന്നു
ഇത്രയും നാൾ ഇതിന് പ്രോത്സാഹനം നൽകിയ പ്രോത്സാഹനഗ്രൂപ്പിനെ ഒന്നു പരിചയപ്പെടുത്താം . മലയാളത്തിന്റെ പ്രിയ കവി സച്ചിദാനന്ദൻ , ബ്ലോഗ് പുരസ്കാരം എന്ന ആശയത്തിന് എല്ലാവിധ പിന്തുണയുമറിയിച്ച് ആദ്യ മെയിൽ അയക്കുകയും ബ്ലോഗിലെ എല്ലാ മാറ്റങ്ങളെയും നിരന്തരം ശ്രദ്ധിക്കുകയും നിർദ്ദേശങ്ങൾ നൽകുകയും ചെയ്ത കുരീപ്പുഴ ശ്രീകുമാർ, എന്തിനും നമ്മളുണ്ട് എന്ന് സധൈര്യം പ്രോത്സാഹിപ്പിക്കുന്ന ടി.പി അനിൽകുമാർ , പത്രപ്രവർത്തക സുഹൃത്തുക്കൾ…
പിന്നെ നാടൊട്ടുക്ക് അത്രയൊന്നും അറിയില്ല എങ്കിലും നമുക്കോരോരുത്തർക്കും ഇവരാണ് കവിതയെ ഉള്ളേറ്റുന്നത് എന്ന് സ്വയം തോന്നിപ്പോകുന്ന ചിലരുണ്ടല്ലോ അങ്ങനെ ദൽഹിയിലുമുണ്ട്. അതിലൊന്ന് കൊട്ടാരത്തിൽ നരേന്ദ്രൻ എന്ന പ്രിയ സുഹൃത്താണ് കള്ളും കവിതയും തമ്മിൽ വേർതിരിച്ചറിയാത്തവണ്ണം ഇഴുകിച്ചേർന്നുപോയ്. അയ്യപ്പൻ കള്ളിൽ മുങ്ങിയാലും കവിതയുമായ് പൊങ്ങാറുണ്ട്. നരേന്ദ്രേട്ടൻ കവിതയും കള്ളും കലർത്തികളഞ്ഞു
മറ്റൊരാൾ എഴുപതിന്റെ അവസാനം മുതൽ ഏകാംക കവിത പ്രസിദ്ധീകരണം നടത്തിപോരുന്ന രാധകൃഷണൻ തഴക്കരയാണ്. സ്വന്തം നേതൃത്വത്തിൽ ഇപ്പോഴും നിരന്തരം കവിതാചർച്ചകളും കാവ്യാലാപന സദസുകളും നടത്തിപോരുന്നു .കവിതയ്ക്കുവേണ്ടി പ്രോത്സാഹനം നൽകി അലയുന്നതിൽ ഒരു മടുപ്പുമില്ലാതെ ദൽഹിലൊഴികെ പ്രസിദ്ധിയും ഇല്ലാത്ത രാധകൃഷ്ണൻ തഴക്കര. അദ്ദേഹം മുൻ കൈയെടുത്ത് പ്രസിദ്ധീകരിക്കുന്ന ലിറ്റിൽ മാഗസിൻ ‘താനം
ഇങ്ങനെ പലരുടെയും പ്രോത്സാഹനവും സഹകരണവുമാണ് പുസ്തക പ്രസിദ്ധീകരണവും പുരസ്കാര നിർണ്ണയം എന്നീ രണ്ട് ചുമതലകളിലേക്ക് കാലെടുത്ത് വയ്ക്കാൻ പ്രേരിപ്പിക്കുന്ന ഘടകം

പുരസ്കാര നിർണ്ണയ സമിതിയിൽ കവികളായ സച്ചിദാനന്ദൻ , കുരീപ്പുഴ ശ്രീകുമാർ, ഡി.വിജയമോഹൻ എന്നിവരാണ്.ഉള്ളത്
ഏറ്റവും നല്ല കവിതകൾ കണ്ടെത്തി തരുന്നതിനായ് നെറ്റിലെ ശ്രദ്ധിക്കപ്പെട്ട മെയിൽ വിലാസങ്ങളിൽ ഒക്കെ മെയിൽ ചെയ്തിട്ടുണ്ട്.ചിലരോട് സംസാരിക്കുകയും ചെയ്തിരുന്നു നൂറോളം രചനകൾ ഇതിനകം ലഭിച്ചു എന്നതു സന്തോഷപ്രദമാണ്
ഇനിയും ആരെയെങ്കിലും വിട്ടു പോയിട്ടുണ്ടെങ്കിൽ ക്ഷമിക്കുക ഇതൊരറിയിപ്പായ് സ്വീകരിച്ച്
10 ദിവസങ്ങൾക്കകം കവിതകൾ അയച്ചു തരണം എന്ന് സ്നേഹത്തോടെ അറിയിക്കുന്നു
സംഘാടക സമിതിക്ക് വേണ്ടി
സംവിദാനന്ദ് samvidanand@gmail.com




.